ഇരട്ട നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിയുടെ രണ്ട് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ കൂടി പോലീസ് വീണ്ടെടുത്തു.ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സജ്നമോള്‍’, ‘ശ്രീജ’ എന്നീ പേരുകളില്‍ നിര്‍മിച്ച വ്യാജ അക്കൗണ്ടുകളാണ് പോലീസ് വീണ്ടെടുത്തത്.ഭഗവല്‍സിങ്ങുമായി അടുപ്പം സ്ഥാപിച്ച ‘ശ്രീദേവി’ എന്ന അക്കൗണ്ട് ഉള്‍പ്പെടെ ആകെ നാല് ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ ഷാഫി ഉപയോഗിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതില്‍ മൂന്നെണ്ണത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ വീണ്ടെടുത്തിരിക്കുന്നത്.സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.2021 നവംബറിൽ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്.സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധൻ എന്നും പോലീസ് പറയുന്നു.കൊലപാതകവുമായി മാറ്റാര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പ്രതികളുടെ പശ്ചാത്തലം പരിശോധിക്കുകയാണ് പൊലീസ്. ഇതിനായി ഷാഫി, ഭഗവല്‍സിംഗ്, ലൈല എന്നിവരുമായി ബന്ധമുള്ളവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്ന നടപടി ആരംഭിച്ചു. ആഭിചാരക്രിയകളിലേക്ക് ഷാഫി തിരിഞ്ഞത് 2020ലെ ജയില്‍വാസത്തിന് ശേഷമാണെന്നാണ് വിലയിരുത്തല്‍.അതിനിടെ, കൂട്ടുപ്രതികളായ ദമ്പതികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും മുഖ്യപ്രതി ഷാഫി പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. ശ്രീദേവിയെന്ന പേരിൽ ഫെയ്സ്ബുക്കിലൂടെ ഇവരെ വീഴ്ത്തിയ അതേ തന്ത്രം പ്രയോഗിച്ചു പുതിയ വ്യാജ പ്രൊഫൈലിലൂടെ പിന്നീട് ഇവരെ ബ്ലാക്ക്മെയിൽ ചെയ്യാനായിരുന്നു ഷാഫിയുടെ പദ്ധതിയെന്ന് പൊലീസ് വ്യക്തമാക്കി.
ശ്രീദേവിക്ക് പുറമെ ഷാഫിക്ക് രണ്ട് വ്യാജ എഫ്ബി അക്കൗണ്ടുകൾ കൂടി;’സജ്നമോള്‍, ശ്രീജ അക്കൗണ്ടുകളിലെ ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തു

