Entertainment News

പൃഥ്വിരാജായി ഇമ്രാൻ ഹാഷ്‍മി; എസ്രയുടെ ഹിന്ദി പതിപ്പ് ഡൈബ്ബുക് പ്രദർശനത്തിനെത്തുന്നു

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്‍ണന്‍ സംവിധാനം ചെയ്ത മലയാള ചിത്രം എസ്രയുടെ ഹിന്ദി പതിപ്പ് ‘ഡൈബ്ബുക്’ പ്രദര്‍ശനത്തിനെത്തുന്നു. ഇമ്രാൻ ഹാഷ്‍മിയാണ് ചിത്രത്തിലെ നായകൻ . ചിത്രം സംവിധാനം ചെയ്യുന്നത് ജയ് കൃഷ്‍ണന്‍ തന്നെയാണ്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 29ന് ആമസോണ്‍ പ്രൈം വീഡിയോസില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ദര്‍ശന ബനിക്, പ്രണവ് രഞ്‍ജൻ, മാനവ് കൌള്‍ യൂരി സുരി, ഡെൻസില്‍ സ്‍മിത്ത്, വിപിൻ ശര്‍മ, ഇവാൻ, നികിത ദത്ത്, വിവാന സിംഗ്, സുദേവ് നായര്‍ തുടങ്ങിയവരാണ് ഡൈബ്ബുക്കില്‍ അഭിനയിക്കുന്നത്

ജയ് കൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും എഴുതുന്നത്. സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ക്ലിന്‍റണ്‍ സെറെജോയാണ്. ടി സീരിസാണ് ചിത്രം നിര്‍മിക്കുന്നത്. സുജിത് വാസുദേവ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം.

2017ല്‍ പ്രദര്‍ശനത്തിനെത്തിയ എസ്രയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!