
കല്ലുംപിലാത്തായി അംഗനവാടി കെട്ടിടം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കല്ലുംപിലാത്തായി
അംഗനവാടിക്കുവേണ്ടി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. സാമൂഹ്യ നീതി വകുപ്പ് മുഖേന അനുവദിച്ച 13.5 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ ഉൾപ്പെട്ട ഈ അംഗനവാടിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടത്തിൽ ഹാൾ, കിച്ചൻ, സ്റ്റോർ റൂം, ടോയ്ലറ്റ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഏരിമല പാറക്കണ്ടി റോഡിന് സമീപം അഡ്വ. പി ചാത്തുക്കുട്ടി സൗജന്യമായി വിട്ടുനൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എ രമേശൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ.ടി ചന്ദ്രൻ, അഡ്വ. പി ചാത്തുക്കുട്ടി, ടി.കെ മുരളീധരൻ സംസാരിച്ചു. വാർഡ് മെമ്പർ കെ.പി സുകുമാരൻ സ്വാഗതവും അംഗനവാടി വർകർ എൻ ശകുന്തള നന്ദിയും പറഞ്ഞു.

