Kerala News

പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തു; ബിജു രമേശ്

ബാര്‍ കോഴ ആരോപണത്തില്‍ കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടന്നിട്ടില്ലെന്ന് ബിജു രമേശ്.
ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചേര്‍ന്ന് ഗൂഡാലോചന നടത്തിയിട്ടില്ല. കോണ്‍ഗ്രസുകാര്‍ തന്നെയും കുടുംബത്തെയും തകര്‍ക്കനാണ് ശ്രമിച്ചത്. ആരോപണങ്ങള്‍ സ്വതന്ത്ര ഏജന്‍സി അന്വേഷിക്കട്ടെയെന്നും . രാഷ്ട്രീയ ഗൂഢാലോചനയുണ്ടായെന്ന റിപ്പോര്‍ട്ട് സത്യമാണെന്ന് ജോസ് കെ. മാണി പറഞ്ഞാല്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ട കേസ് കൊടുക്കുമെന്നും ബിജു രമേശ് പറഞ്ഞു.

കോഴ ആരോപണം അടക്കം നേരത്തെ ഉന്നയിച്ചതില്‍ ഉറച്ചു നില്‍ക്കുന്നു. നേരത്തെ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ പത്തു കോടി രൂപ ജോസ് കെ. മാണി വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ തെളിവ് വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്നും ബിജു രമേശ് വ്യക്തമാക്കി. ജോസ് കെ. മാണിയെ ചുമന്നാല്‍ എല്‍ഡിഎഫ് നാറുമെന്നും ബിജു രമേശ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!