കുന്ദമംഗലം: ഇന്നലത്തെ മഴയിൽ പിലാശ്ശേരി പൊയ്യയിൽ ഇൽ മലയിൽ ശാന്തയുടെ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നു. ഈ വർഷത്തെ ആദ്യത്തെ മഴയ്ക്ക് ഭിത്തിയുടെ കുറച്ചു ഭാഗം തകർന്നിരുന്നു. എന്നാൽ ഇന്നലെ രാത്രിയോടെ ഭിത്തി പൂർണ്ണമായി തകരുകയായിരുന്നു.
സംരക്ഷണഭിത്തി തകർന്നതിനെ തുടർന്ന് വീട് അപകടാവസ്ഥയിലാണ്. പൂർണ്ണമായും കരിങ്കല്ലിൽ തീർത്ത സംരക്ഷണ ഭിത്തിയായിരുന്നു തകർന്നത്. നല്ലൊരു തുക ചെലവഴിച്ചാണ് സംരക്ഷണ ഭിത്തി നിർമിച്ചതെന്ന് വീട്ടുകാർ പറയുന്നു.