കോഴിക്കോട്: ഉത്തരേന്ത്യന്‍ സംസ്ഥാനസര്‍ക്കാറുകള്‍ അനധികൃത നിര്‍മ്മാണം ആരോപിച്ച് വീടുകളും കെട്ടിടങ്ങളും വന്‍തോതില്‍ പൊളിച്ചു നീക്കുകയും താമസക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന ബുള്‍ഡോസര്‍ രാജിനെതിരെ കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് ഐ എന്‍ എല്‍ കോഴിക്കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. നിയമത്തെ ബുള്‍ഡോസറു കൊണ്ട് ഇടിച്ചു നിരത്തുന്നതിന് തുല്ല്യമാണ് ബുള്‍ഡോസര്‍ രാജെന്ന് കുറ്റപ്പെടുത്തിയ കോടതി രാജ്യത്തെ നിയമസംഹിതകള്‍ക്കനുസരിച്ച് വേണം സംസ്ഥാനങ്ങള്‍ നടപടി സ്വീകരിക്കേണ്ടതെന്നും വിലയിരുത്തുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഹമ്മദ് തേവര്‍കോവില്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ശോഭാ അബൂബക്കര്‍ ഹാജി അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറിയേറ്റ് മെമ്പര്‍ സമദ് നരിപ്പറ്റ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സി പി അബ്ദുള്ളക്കോയ, കിസാന്‍ലീഗ് സംസ്ഥാന സെക്രട്ടറി യു പി അബൂബക്കര്‍ , പ്രസിഡന്റുമാരായ എയര്‍ലൈന്‍സ് അസീസ്, ടി പി അബൂബക്കര്‍ ഹാജി, കുഞ്ഞാദു, സെക്രട്ടറി നരേന്ദ്രന്‍ മാവൂര്‍ തുടങ്ങിയവര്‍ സമകാലിക രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിച്ചു. സംസ്ഥാന കമ്മറ്റിയുടെ വയനാട് ദുരിദാശ്വാസ ഫണ്ടിലേക്കുള്ള കോഴിക്കോട് നോര്‍ത്തു മണ്ഡലത്തിന്റെ സഹായം ജനറല്‍ സെക്രട്ടറി റഹീം മൂഴിക്കല്‍ കൈമാറി. പ്രസ്തുത യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഒ പി അബ്ദുല്‍ റഹിമാന്‍ സ്വാഗതവും ട്രഷറര്‍ പി എന്‍ കെ അബ്ദുള്ള നന്ദിയും പറഞ്ഞു.