National

ഇന്ത്യയുടെ ദുർഗതി മാറ്റാൻ കശ്മീരിലെ ജനവിധിയ്‌ക്ക് കഴിയും; കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള

കശ്മീരിലെ ജനവിധി ഇന്ത്യയുടെ ദുർഗതി മാറ്റുമെന്ന് കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള. നാഷണൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം അധികാരത്തിൽ വരുമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. കശ്മീർ ഭരിക്കേണ്ടത് ഗവർണറല്ല, ജനാധിപത്യ സർക്കാരാണ്. ആദ്യഘട്ട പോളിംഗ് ശതമാനം ഇന്ത്യ സഖ്യത്തിന് അനുകൂലമാണ്. കശ്മീർ പുനസംഘടന തികഞ്ഞ പരാജയമാണ്. സഖ്യത്തിൻ്റെ ഭാഗമാകേണ്ടെന്ന് പി ഡി പി സ്വയമെടുത്ത തീരുമാനമാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു. ചൈനയുടെ മുന്നേറ്റത്തെ ചെറുക്കാനും കേന്ദ്രസര്‍ക്കാരിനാകുന്നില്ലെന്ന് ഫറൂഖ് അബ്ദുള്ള വിമര്‍ശിച്ചു. മതസൗഹാർദ്ദം കാത്ത് സൂക്ഷിക്കണമെന്നും ഐക്യത്തോടെ നീങ്ങി കേരളത്തിൻ്റെ പെരുമ കാക്കണമെന്നും ആയിരുന്നു കേരളത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!