National

വനിതാ സംവരണ ബില്ലിനോടുള്ള സമീപനം ചർച്ച ചെയ്ത് തീരുമാനിക്കും; മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ

പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനോടുള്ള സമീപനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ. ബില്ല് കൊണ്ടുവന്ന രീതിയോട് എതിർപ്പുണ്ടെന്നും, ബില്ല് കൊണ്ടുവന്നത് പ്രാകൃതമായ രീതിയിലാണ് എന്നും ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. നിസാരമായാണ് ബില്ല് അവതരിപ്പിച്ചത്. പ്രാധാന്യമുള്ള ബില്ല് സഭയിൽ വിതരണം ചെയ്യണം. വിതരണം ചെയ്യാത്ത ബില്ല് അവതരിപ്പിച്ചത് തെറ്റാണ്. ബില്ലിനോട് എടുക്കേണ്ട നിലപാട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഘടകകക്ഷികളോട് കൂടിയാലോചന ചെയ്ത് തീരുമാനിക്കുമെന്നും എംപി പറഞ്ഞു. വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിനിടയിൽ ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അംഗങ്ങൾക്ക് ബില്ലിൻ്റെ പകർപ്പ് നൽകാത്തതിലായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സർക്കാർ യുപിഎ സർക്കാരിന്റെ കാലത്ത് ബിൽ പാസാക്കിയെന്ന നിലപാടിലാണ് കോൺ​ഗ്രസ്. നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 128ാം ഭരണഘടനാ ഭേ​​ദ​ഗതിയായാണ് ബിൽ അവതരിപ്പിച്ചത്. വനിതാസംവരണ ബിൽ നടപ്പാക്കാൻ വിശാല ചർച്ചകൾ നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സർക്കാരിൻ്റെ വലിയ ഉത്തരവാദിത്തമായിരുന്നു വനിത സംവരണ ബിൽ. ഇന്നത്തേക്ക് ചരിത്ര ദിനമാണ്. സ്ത്രീ ശാക്തീകരണത്തിന് ഈ സർക്കാർ പ്രതിജ്ഞ ബദ്ധമാണ്. ബിൽ രാജ്യത്തെ അമ്മമാർക്കും, സഹോദരിമാർക്കും, പെൺകുട്ടികൾക്കുമുള്ളതാണ്. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ബില്ലിന് അംഗീകാരം നൽകിയെന്നും മോദി പറഞ്ഞു. ബില്ലിനെ കുറിച്ച് അമിത് ഷായും, അധിർ രഞ്ജൻ ചൗധരിയും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ 2014ൽ ബിൽ അസാധുവായെന്ന് അമിത് ഷാ പറഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് ലോക്സഭ പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും ചേരും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!