വിമാനത്തിനുള്ളില്‍ യാത്രക്കാരൻ നടത്തിയ പരാക്രമം വൈറൽ.പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന് ബഹളമുണ്ടാക്കുകയും അതിക്രമം കാട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.യാത്രക്കാരൻ വിമാന ജീവനക്കാരുമായി വഴക്കിടുന്നതും പിഐഎയുടെ പികെ-283 ഫ്ലൈറ്റിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്നത് വ്യക്തമാണ്.
Passenger tries to break a cabin window of a #Pakistan International Airlines Airbus A320 bound from #Peshawar to #Dubai. pic.twitter.com/JNy6XjEAMS
— Yusra Askari (@YusraSAskari) September 19, 2022
ബഹളമുണ്ടാക്കിയ യാത്രക്കാരനെ വിമാന ജീവനക്കാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. സീറ്റിനു മുകളിലൂടെ നടക്കുകയും വിമാനത്തിന്റെ ജനാല ചില്ല് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിക്കുകയും ഇയാൾ ചെയ്യുന്നു.സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വ്യോമയാന നിയമം അനുസരിച്ച് വിമാന ജീവനക്കാരും യാത്രക്കാരും ഇയാളെ കീഴടക്കി സീറ്റിൽ കെട്ടിയിടുകയായിരുന്നു.വിമാനം ദുബായില്‍ ഇറങ്ങിയപ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.സെപ്റ്റംബർ 14നാണ് സംഭവം നടന്നത്.