ഗവർണർ തൻ്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രചരണ സ്ഥലമായി രാജ്ഭവനെ ഉപയോഗിക്കുന്നുവെന്ന് എ വിജയരാഘവൻ. ഗവർണർ ഭരണഘടനാപരമായ ചുമതല നിർവഹിക്കേണ്ടതിന് പകരം രാഷ്ട്രീയ പ്രചരണം നടത്തുന്നു. ചാൻസലർ എന്ന നിലയിൽ അദ്ദേഹം നിർവഹിക്കേണ്ടത് അല്ല നിർവഹിക്കുന്നത്. അദ്ദേഹത്തെ നിയമിച്ചവരെ പ്രീതിപ്പെടുത്താൻ ആണ് ഗവർണർ ശ്രമിക്കുന്നത്.
ഗവർണറുടെ സംഘ പരിവാർ വിധേയത്വം ഗവർണർ കൂടുതൽ വ്യക്തമാക്കുക ആണ്. ഗവർണർ പുറത്തുവിട്ട ദൃശ്യങ്ങളിൽ അസാധാരണമായി ഒന്നും ഇല്ല. ആരോപിക്കപ്പെടുന്ന പോലെ ഒന്നും ദൃശ്യങ്ങളിൽ ഇല്ല. വി ഡി സതീശൻ്റെ നിലപാട് ഒന്നും സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.