ഗുരുവായൂര്‍ ദേവസ്വത്തിന് ലഭിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതില്‍ തെറ്റുണ്ടോയെന്ന് സുപ്രീം കോടതി. കാണിക്ക എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ബോർഡിനില്ലേയെന്നും കോടതി ചോദിച്ചു.ഗുരുവായൂർ ദേവസ്വം ബോർഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയതിനെതിരായ ഹൈക്കോടതി നടപടികൾ സുപ്രീംകോടതിതടഞ്ഞു. തൽസ്ഥിതി തുടരാൻ ഉത്തരവിട്ട കോടതി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കാന് നല്കാന് ആകില്ലെന്ന ഉത്തരവിനെതിരായ ഹര്‍ജിയില്‍ നോട്ടീസ് അയച്ചു.ഭക്തരില്‍നിന്ന് ലഭിക്കുന്ന പണം ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ക്ഷേത്രത്തിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ചെലവുകള്‍ക്കുമായി വിനിയോഗിക്കാം എന്നതില്‍ തര്‍ക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഒക്ടോബര്‍ പത്തിനകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ എതിര് കക്ഷികളോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും തല്‍സ്ഥിതി തുടരാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. പ്രളയ കാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി ഫുള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു
കാണിക്ക എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ബോർഡിനില്ലേ;ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഹര്‍ജിയില്‍ സ്റ്റേ

