ശ്രീനഗർ: അച്ഛൻ മരിച്ചതറിഞ്ഞ് വീട്ടിലേക്ക് തിരിച്ച സൈനികൻ കാറപകടത്തിൽ മരിച്ചു. ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ജവാനാണ് ഞായറാഴ്ച കാർ അപകടത്തിൽ മരിച്ചത്. റോഡിൽ നിന്ന് നിയന്ത്രണംവിട്ട് സമീപത്തെ ആഴമുള്ള തോട്ടിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.
കിഷ്ത്വാർ ജില്ലയിൽ നിയമിതനായ ജവാൻ മുഹമ്മദ് ജാൻ ദിവസങ്ങൾക്ക് മുമ്പ് പിതാവിന്റെ മരണത്തെത്തുടർന്ന് ഉധംപൂരിലെ കോറ ഗ്രാമത്തിലെ വീട്ടിലേക്ക് പോകുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അസർ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ജവാന്റെ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും അത് ആഴത്തിലുള്ള തോട്ടിലേക്ക് മറിയുകയും ചെയ്തു, പരിക്കേറ്റ നിലയിൽ അദ്ദേഹത്തെ രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.