എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎൽഎമാർ എന്ന് കെ ടി ജലീൽ.സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.കുറിപ്പിൽ പി വി അൻവറിനൊപ്പമുള്ള ചിത്രവും ജലീൽ പങ്കുവെച്ചിട്ടുണ്ട്. സിപിഐ രാഷ്ട്രീയ റിപ്പോർട്ടിൽ കെ ടി ജലീലിനും പി വി അൻവറിനും എതിരെ വിമർശനം ഉണ്ടായിരുന്നു.മതനിരപേക്ഷ മനസ്സുകളെ ജലീലും അൻവറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് ചൂട്ടു പിടിക്കുന്നവർ ആത്യന്തികമായി ദുർബലമാക്കുന്നത് ഏതുചേരിയെയാണെന്ന് ഗൗരവപൂർവം ആലോചിച്ചാൽ നന്നാകും. യഥാർത്ഥ മതനിരപേക്ഷ മനസ്സുകൾ ആന കുത്തിയാലും നിൽക്കുന്നേടത്ത് നിന്ന് ഒരിഞ്ചും അകലില്ല. അകലുന്നുണ്ടെങ്കിൽ ‘അസുഖം’ വേറെയാണ്. അതിനുള്ള ചികിത്സ വേറെത്തന്നെ നൽകണമെന്നും ജലീല്‍ വ്യക്തമാക്കി. ജലീല്‍ ഉയര്‍ത്തിയ വിവാദ പ്രസ്താവനകള്‍ ഇടതുപക്ഷ-മതനിരപേക്ഷ മനസുകളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റാന്‍ കാരണമായിട്ടുണ്ടെന്ന് തിരിച്ചറിയണം. ഇടതുപക്ഷ നിലപാടുകളെ, പ്രത്യേകിച്ചും പാരിസ്ഥിതിക നിലപാടുകളെ അപഹാസ്യമാക്കുന്ന പി വി അന്‍വര്‍ എംഎല്‍എയുടെ നടപടികള്‍ തിരുത്താനുള്ള ജാഗ്രതയും ബാധ്യതയും പുലര്‍ത്തണമെന്നുമായിരുന്നു വിമര്‍ശനം.
‘എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍’ ‘അസുഖം’ വേറെയെന്ന് ജലീൽ
