സംസ്ഥാനത്ത് ഇന്നുമുതല്‍ വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ്. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഗതാഗത നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് പിഴ ചുമത്താതെ കോടതിക്ക് വിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മോട്ടോര്‍ വാഹനനിയമ പ്രകാരം നിയമലംഘനങ്ങള്‍ക്ക് ബോധവത്കരണം മാത്രമായി നടത്തിയിരുന്നു. എന്നാലിത് നിയമലംഘനം വ്യാപകമായി നടക്കുന്നതിന് കാരണമായതായി കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സാധാരണപോലുള്ള വാഹന പരിശോധന കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

