മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ഒഴിവ്
ജില്ലയിലെ കുടുംബശ്രീ സൂക്ഷ്മ സംരംഭ വികസനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍ എംഇസിമാരെ (മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) നിയമിക്കുന്നതിന് ബിരുദ യോഗ്യതയുള്ള കുടുംബശ്രീ അംഗമോ ,കുടുംബശ്രീ കുടുംബാംഗമോ ,ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തൊടുപുഴ ,കരിങ്കുന്നം , മണക്കാട് ,മുട്ടം ,പീരുമേട് ,പെരുവന്താനം ,പാമ്പാടുംപാറ , ഉടുമ്പന്‍ചോല സി ഡി എസുകളില്‍ ആണ് എം ഇ സി മാരുടെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
25 നും 45 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. നിയമനം ലഭിക്കുന്നവര്‍ക്ക് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ഓണറേറിയം ,യാത്രാബത്ത എന്നിവ ലഭിക്കും.ഇടുക്കി ജില്ലയില്‍ സ്ഥിര താമസക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ള പേപ്പറില്‍ അപേക്ഷയോടൊപ്പം ബയോ ഡാറ്റയും ,സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ആഗസ്ത് 31 ന് വൈകീട്ട് 5 മണിക്കകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍ പൈനാവ് (പി ഒ ) ,കുയിലിമല ഇടുക്കി ജില്ല പിന്‍കോഡ് :685603 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04862232223
മിഷന്‍ കോര്‍ഡിനേറ്റര്‍ ഒഴിവ്
മത്സ്യവകുപ്പില്‍ സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി മിഷന്‍ കോര്‍ഡിനേറ്ററെ ജില്ലാ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിദിനം 785 രൂപ അടിസ്ഥാനത്തില്‍ ദിവസവേതനരീതിയിലാണ് നിയമനം.
എംഎസ്ഡബ്യൂ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് / എംബിഎ മാര്‍ക്കറ്റിംങ്ങ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഇരുചക്രവാഹന ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി- 35 വയസില്‍ കവിയരുത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം (ഉണ്ടെങ്കില്‍) എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്ത് 31 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിന്‍ കോഡ്- 685603 എന്ന മേല്‍ വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖാന്തിരമോ adidkfisheries@gmail.com എന്ന ഈമെയിലിലോ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233226.
വാഹനം ആവശ്യമുണ്ട്
വനിത ശിശുവികസന വകുപ്പിന് സെപ്റ്റംബര്‍ മുതല്‍ ഒരു വര്‍ഷത്തേക്ക് വാഹനം വാടകക്ക് ആവശ്യമുണ്ട്. താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ടെണ്ടര്‍ നല്‍കാം. ഫോമുകള്‍ അടുത്ത മാസം രണ്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 221868