തൃശൂര്‍: പികെ ശശി ഇപ്പോഴും ജില്ലാകമ്മിറ്റി അംഗമാണെന്നും അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുത്തുവെന്ന വാര്‍ത്ത തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പികെ ശശിയെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു
‘പികെ ശശിക്കെതിരെ നടപടി എന്ന വാര്‍ത്ത തെറ്റാണ്. അത്തരത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുമോയെന്ന കാര്യം അദ്ദേഹത്തിനോട് ചോദിക്കേണ്ടതാണ്. രാജിവയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. നിലവില്‍ അദ്ദേഹം ജില്ലാ കമ്മിറ്റി അംഗമാണ്’- എംവി ഗോവിന്ദന്‍ പറഞ്ഞു.