Kerala kerala Trending

ബാങ്കില്‍ നിന്നും 26 കിലോ പണയ സ്വര്‍ണ്ണം കവര്‍ന്ന കേസ്; മുന്‍ ബാങ്ക് മാനേജര്‍ പിടിയില്‍

കോഴിക്കോട്: 26 കിലോ സ്വര്‍ണവുമായി മുങ്ങിയ മുന്‍ ബാങ്ക് മാനേജര്‍ പിടിയിലായി. ബാങ്ക് ഓഫ് മഹാരാഷ്ട്ര, വടകര ശാഖയിലെ മുന്‍ മാനേജറായിരുന്ന തമിഴ്‌നാട് സ്വദേശി മധു ജയകുമാറാണ് പിടിയിലായത്. തെലങ്കാനയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

3 വര്‍ഷത്തോളം ബാങ്കിന്റെ വടകര ശാഖയില്‍ മാനേജരായി ജോലി ചെയ്തിരുന്ന ഇയാള്‍ക്ക് പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ പാലാരിവട്ടത്ത് ജോയിന്‍ ചെയ്യാതെ മുങ്ങി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ സൂക്ഷിച്ചിരുന്ന 17 കോടി രൂപ വില വരുന്ന സ്വര്‍ണവുമായാണ് ഇയാള്‍ കടന്നു കളഞ്ഞതെന്ന് വ്യക്തമായത്. മോഷ്ടിച്ച സ്വര്‍ണത്തിന് പകരം ഇയാള്‍ ബാങ്ക് ലോക്കറില്‍ മുക്കുപണ്ടം സൂക്ഷിച്ചു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് തന്നെ കേരളത്തിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!