Announcements Culture Entertainment Food information Kerala kerala politics Local News Trending

ന്യായവിലയ്ക്ക് മായം കലരാത്ത ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ചൊവ്വ മുതൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി രാജേഷ് നിർവഹിക്കും.

തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ 1070 സിഡിഎസുകളിലും മേളകൾ സംഘടിപ്പിക്കും. ജില്ലാ മേളകൾക്കുള്ള ഒരുക്കവും പൂർത്തിയായി. വിപണന മേളകൾ സംഘടിപ്പിക്കാൻ ജില്ലകളിൽ ഒരു ലക്ഷം രൂപയും നഗര സിഡിഎസ് തലത്തിൽ 15,000 രൂപയും പഞ്ചായത്തിൽ 12,000 രൂപയും കുടുംബശ്രീ നൽകും. കൂടാതെ തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന്‌ ഒരുലക്ഷം രൂപവരെ ഓണം വിപണന മേളകൾക്ക് അനുവദിക്കാമെന്ന സർക്കാർ ഉത്തരവുമുണ്ട്.

കുടുംബശ്രീ സൂക്ഷ്മ സംരംഭകരും സംഘകൃഷി സംഘങ്ങളും ഉൽപ്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളാണ് വിപണനത്തിനെത്തിക്കുന്നത്. വിവിധതരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപ്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവ ലഭിക്കും.

പൂക്കൃഷി രംഗത്ത് സജീവമായ കുടുംബശ്രീ വനിതാ കർഷക സംഘങ്ങളിൽനിന്ന്‌ ജമന്തി, ബന്ധി, മുല്ല, താമര എന്നിങ്ങനെ വിവിധ പൂക്കളും മേളകൾക്ക് മാറ്റുകൂട്ടാനെത്തും. വിപണന മേളയോടനുബന്ധിച്ച് അത്തപ്പൂക്കളം, വടംവലി, തിരുവാതിര തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!