Local

അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം: മാപ്പ് പറഞ്ഞാല്‍ കേസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി

സാമൂഹിക മാധ്യമങ്ങളിൽ അസഭ്യവും, സംസ്കാരശൂന്യവുമായ പോസ്റ്റുകൾ ഇടുന്നവർക്കെതിരായ കേസുകൾ മാപ്പ് പറയുന്നതുകൊണ്ട് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. അസഭ്യമായ പോസ്റ്റുകൾ ഇടുന്നവർ അതിന്റെ പ്രത്യാഘാതം നേരിടാൻ തയ്യാറാകണം എന്നും ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സമൂഹ മാധ്യമ പോസ്റ്റുകൾ ഇടുമ്പോൾ വളരെ അധികം ജാഗ്രത പാലിക്കണമെന്നും കോടതി നിരീക്ഷിച്ചു

വനിതാ മാധ്യമ പ്രവർത്തകയ്ക്കെതിരെ അസഭ്യ പോസ്റ്റിട്ട നടനും തമിഴ്നാട് എംഎല്‍എയുമായ എസ് വി ശേഖറിനെതിരായ കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് അറിയിച്ചുകൊണ്ട് ആണ് സുപ്രീം കോടതിയുടെ നിരീക്ഷണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!