Local

അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ ഹെഡ്മാസ്റ്റര്‍ക്കും എഇഒയ്ക്കും സസ്‌പെന്‍ഷന്‍

കോട്ടയം: അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തില്‍ ഹെഡ് മാസ്റ്ററേയും എഇഒയേയും സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം ചാലുകുന്ന് സിഎന്‍ഐ എല്‍ പി സ്‌കൂളിലെ പ്രഥമാധ്യാപകന്‍ സാം ടി ജോണ്‍, കോട്ടയം വെസ്റ്റ് എഇഒ മോഹന്‍ദാസ് എംകെ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് പ്രാഥമിക അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.

10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഹെഡ് മാസ്റ്റർവിജിലന്‍സിന്റെ പിടിയിലായത്. എഇഒയ്ക്ക് നല്‍കാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്.

അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണെന്നത് ഓര്‍ക്കുന്നത് നന്നാവുമെന്നും മന്ത്രി ചൂണ്ടികാട്ടി. സര്‍വ്വീസ് റെഗുലറൈസ് ചെയ്യുകയെന്ന പേരിലാണ് ഹെഡ്മാസ്റ്റര്‍ അധ്യാപികയില്‍ നിന്നും പണം വാങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!