Kerala News

സംസ്ഥാനത്ത് ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവ്

സംസ്ഥാനത്ത് ഈ മാസം 302 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് വെറും 26.9 മില്ലിമീറ്റർ മഴ. ഈ മാസം ലഭിക്കേണ്ട മഴയിൽ തൊണ്ണൂറ്റി ഒന്ന് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലും ഇതുവരെ ലഭിക്കേണ്ട മഴയുടെ 90 ശതമാനം പോലും സംസ്ഥാനത്ത് ലഭിച്ചിട്ടില്ല ജൂൺ ഒന്നുമുതൽ ഓഗസ്റ്റ് പതിനാറ് വരെ ഏകദേശം 45 ശതമാനം മഴ കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. ജൂൺ മാസം ഒടുവിൽ ഏകദേശം പത്ത് ദിവസങ്ങളിലായി സംസ്ഥാനത്ത് പലയിടങ്ങളിലും വലിയ തോതിൽ മഴ ലഭിച്ചിരുന്നു. പക്ഷേ ഓഗസ്റ്റ് മാസം ആരംഭിച്ച് ഓഗസ്റ്റ് 18 വരെ കണക്കാക്കുമ്പോൾ മഴ 90% കുറവാണ്.

തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ ഇക്കാലയളവിൽ ലഭിക്കേണ്ട മഴ 96 മില്ലിമീറ്റർ മഴയാണ്. തിരുവനന്തപുരത്ത് പക്ഷേ ലഭിച്ചത് 1.1 മില്ലിമീറ്റർ മഴ മാത്രമാണ്. അതായത് ഇതിനോടകം പെയ്യേണ്ട തൊണ്ണൂറ്റി ഒൻപത് ശതമാനം മഴയും തിരുവനന്തപുരത്ത് പെയ്തിട്ടില്ല എന്നുള്ളതാണ്. കൊല്ലം ജില്ലയിൽ 98 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തുന്നുണ്ട്.

കണക്കുകളിലേക്ക് വരുമ്പോൾ 159.3 മില്ലിമീറ്റർ മഴ കൊല്ലത്ത് ലഭിക്കേണ്ടതാണ്, എന്നാൽ ലഭിച്ചത് 2.5 മില്ലിമീറ്റ മഴ മാത്രം. ഒപ്പം പത്തനംതിട്ട, കോട്ടയം, മലപ്പുറം ജില്ലകളിൽ 96 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത് ഈ പതിനെട്ട് ദിവസങ്ങളിൽ. മലപ്പുറം ജില്ലയിൽ 295.7 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് മലപ്പുറത്ത് ലഭിച്ചത് 12.7 മില്ലിമീറ്റർ മഴയാണ്. കോട്ടയത്ത് 274.2 രണ്ട് മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥലത്ത് ലഭിച്ചത് 10 മില്ലിമീറ്റർ മഴ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!