Kerala News

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; 37 വര്‍ഷംമുമ്പ് മകള്‍ മരിച്ച അതേസ്ഥലത്ത് ലോഡ്ജ് ഉടമയ്ക്ക് ദാരുണാന്ത്യം

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ലോഡ്ജ് ഉടമയ്ക്ക് ദാരുണാന്ത്യം. തെള്ളകം ഹോളിക്രോസ് സ്‌കൂളിന് സമീപം മ്യാലില്‍ എം കെ ജോസഫ് (77) ആണ് മരിച്ചത്. എംസി റോഡില്‍ തെള്ളകം ജംഗ്ഷനില്‍ വച്ച് വ്യാഴാഴ്ച രാത്രി 9.30 മണിയോടെയാണ് സൂപ്പര്‍ഫാസ്റ്റ് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചത്.

37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോസഫിന്റെ മകള്‍ അപകടത്തില്‍ മരിച്ച അതേസ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിലായിരുന്നു അദ്ദേഹത്തിന്റെയും മരണം. മകള്‍ ജോയ്സ് 1985ല്‍ റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്. റിട്ട. സര്‍വേ സൂപ്രണ്ടും ജോയ്‌സ് ലോഡ്ജ് ഉടമയുമാണ് എം.കെ.ജോസഫ്.

വീട്ടില്‍നിന്ന് കാരിത്താസ് ജംഗ്ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടം. തൃശൂര്‍ പത്തനാപുരം സൂപ്പര്‍ഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!