സംസ്ഥാന സർക്കാരിൻ്റെ ആർദ്രം മിഷനിൽ ഉൾപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ ചൂലൂർ ആശുപത്രിയുടെ പദ്ധതി പ്രഖ്യാപന ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിച്ചു.
1988 ൽ നെച്ചൂളിയിൽ വാടകമുറിയിൽ പ്രവർത്തനമാരംഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രം 1992ലാണ് ഇപ്പോഴുള്ള ഒരേക്കർ സ്ഥലത്തേക്ക് മാറ്റുന്നത്. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 15.5 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയ ഈ കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ വികസനത്തിന് എൻ.എച്ച്.എം മുഖേന 104 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി, ബ്ലോക്ക് മെമ്പർ പി ശിവദാസൻ നായർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വി.പി.എ സിദ്ദീഖ്, എം.ടി പുഷ്പ, റീന മാണ്ടിക്കാവിൽ, മെഡിക്കൽ ഓഫീസർ ഡോ. സ്മിത എ റഹ്മാൻ, എം.കെ വിദ്യുലത, ഡോ. സി.കെ ഷാജി, എൻ മനുലാൽ, സിജു കെ നായർ, ടി.എ രമേശൻ, ചൂലൂർ നാരായണൻ, ടി.കെ സുധാകരൻ, ടി സുബ്രഹ്മണ്യൻ, അഹമ്മദ്കുട്ടി അരയങ്കോട്, അബൂബക്കർ നെച്ചൂളി, ചൂലൂർ ഗോപാലകൃഷ്ണൻ, മുഹമ്മദ് ചാത്തമംഗലം, ബാലകൃഷ്ണൻ കൊയിലേരി സംസാരിച്ചു.