ലിംഗ സമത്വത്തിന്‍റെ പേരില്‍ വിദ്യാലയങ്ങളിൽ ലിബറലിസം കൊണ്ടു വരാനാണ് സർക്കാർ ശ്രമമെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം.മുതിര്‍ന്ന കുട്ടികളെ ക്ലാസ് മുറികളില്‍ ഒരുമിച്ചിരുത്തി കൊണ്ടു പോകാനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും മതത്തിനപ്പുറം ധാര്‍മികതയുടെ പ്രശ്‌നമാണിത്. രക്ഷിതാക്കള്‍ക്ക് ആശങ്കയുണ്ടെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് പി.എം.എ. സലാം പറഞ്ഞു.ലിംഗ സമത്വ യൂണിഫോമിനോട് എതിർപ്പില്ല.ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് ഇരുന്നാൽ അപകടമാണ്.ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും ജപ്പാൻ ഇതിന് ഉദാഹരണമാണ് ജപ്പാനിൽ ഫ്രീ സെക്സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞെന്നും പി എം എ സലാം പറഞ്ഞു.”ഫ്രീ സെക്‌സിലേക്ക് ജെന്‍ഡര്‍ ന്യൂട്രാലിറ്റി വഴി തെളിക്കും അതിന് തടയിടാനാണ് ലീഗിന്റെ ശ്രമം. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കിയാല്‍ വിദ്യാലയങ്ങള്‍ക്ക് പുറത്തെത്തുന്ന വിദ്യാര്‍ത്ഥികള്‍ വഴി പിഴച്ചുപോവും.കരിക്കുലം പരിഷ്‌കരണത്തിനുള്ള നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഇത്തരം കാര്യങ്ങള്‍ അടിയന്തരമായി പിന്‍വലിക്കണമെന്നും .” അദ്ദേഹം പറഞ്ഞു.
ലിംഗസമത്വ വിഷയത്തില്‍ കടുത്ത പരാമര്‍ശങ്ങളുമായി മുസ്‍ലിം ലീഗ് നേതാവ് എം.കെ മുനീര്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. ലിംഗസമത്വം നടപ്പാക്കിയാല്‍ സ്കൂളുകളില്‍ ലൈംഗീക അതിക്രമം പെരുകുമെന്നാണ് മുനീര്‍ പറഞ്ഞത്.. സ്വവര്‍ഗരതിക്ക് അംഗീകാരം നല്‍കുന്ന നടപടിയാകും ഇത്. ഇതോടെ പോക്സോ കേസുകള്‍ പോലും അപ്രസക്തമാകുമെന്നും മുനീര്‍ ആരോപിച്ചിരുന്നു.