Local News

പടനിലം കളരിക്കണ്ടി റോഡിന് 3 കോടി ഭരണാനുമതി ലഭ്യമാക്കി; പി.ടി.എ റഹീം

പടനിലം കളരിക്കണ്ടി റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. 2021-22 ബഡ്ജറ്റിൽ ഈ റോഡിന് തുക വകയിരുത്തിയിരുന്നു.

നാഷനൽ ഹൈവേ 766 നെ ഇപ്പോൾ പ്രവൃത്തി നടന്നുവരുന്ന താമരശ്ശേരി വരിട്ട്യാക്കിൽ സി.ഡബ്ല്യു.ആർ.ഡി.എം റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ബൈപ്പാസാണിത്. ഈ റോഡിൻ്റെ പാച്ച് വർക്ക് ചെയ്യുന്ന പ്രവൃത്തി ഇപ്പോൾ നടന്നുവരികയാണ്.

പുതുതായി ഭരണാനുമതി ലഭിച്ച 3 കോടി രൂപ ഉപയോഗപ്പെടുത്തി ബി.എം.ബി.സി താറിംഗും ആവശ്യമായ ഇടങ്ങളിൽ സ്ലാബോട് കൂടിയ കോൺക്രീറ്റ് ഡ്രയിൻ, റോഡ് പ്രൊട്ടക്ഷൻ വാൾ, പേവ്ഡ് ഷോൾഡർ എന്നിവയും റോഡ് മാർക്കിംഗ്, സൈൻ ബോർഡുകൾ, സ്റ്റഡുകൾ തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ടെൻഡർ ചെയ്യാൻ നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!