സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി സ്ഥിരീകരിച്ചു. കലഞ്ഞൂര്‍ സ്വദേശി രാമകൃഷ്ണപിളളയാണ് പത്തനംതിട്ടയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 73 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം മൂന്ന് മരണം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ രണ്ട് പേരും, കോഴിക്കോട്, ആലപ്പുഴ സ്വദേശികളായ ഓരോരുത്തര്‍ വീതവുമാണ് മരിച്ചത്.
സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി; ഇന്ന് മരണം അഞ്ചായി

