കൊല്ലം തേവലക്കര സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച മിഥുന്റെ അച്ഛമ്മ മണിയമ്മയെ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്. അതേസമയം മിഥുന്റെ മൃതദേഹം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്. വിലാപയാത്രയായാണ് മൃതദേഹം സ്‌കൂളിലേക്ക് എത്തിച്ചത്.
അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ റോഡിന് ഇരുവശവും വന്‍ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. കുവൈത്തില്‍ നിന്നെത്തിയ മിഥുന്റെ അമ്മ സുജ വിളന്തറയിലെ വീട്ടിലേക്കുള്ള യാത്രയിലാണ്. ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പില്‍ ആണ് മിഥുന്റെ സംസ്‌കാരം.മന്ത്രിമാര്‍ അടക്കമുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങുകള്‍ക്കെത്തും.

