കൊല്ലം: കൊല്ലം തേവലക്കര സ്‌കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന് യാത്രാമൊഴി നല്‍കി നാട്. പൊതുദര്‍ശനത്തിനായി മൃതദേഹം സ്‌കൂളില്‍ എത്തിച്ചു. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. നിരവധി പേരാണ് മിഥുനെ അവസാന നോക്ക് കാണാന്‍ എത്തിയിരിക്കുന്നത്. സ്‌കൂളിന് പുറത്തേക്കും ആളുകളുടെ വലിയ നിരയാണുള്ളത്. തുര്‍ക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
സ്‌കൂള്‍ മുറ്റത്തേക്ക് നിശ്ചലനായി മിഥുന്‍ വീണ്ടുമെത്തി; വന്‍ ജനാവലി; കണ്ടുനില്‍ക്കാനാകാതെ കൂട്ടുകാരും അധ്യാപകരും നാട്ടുകാരും

