ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റാങ്കിംഗില്‍ സിംഗപ്പൂർ ഒന്നാമത്.ഇന്ത്യ 2022-നെ അപേക്ഷിച്ച് അഞ്ച് സ്ഥാനങ്ങൾ കയറി 80-ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്സ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ 57 സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാം. ടോഗോ, സെനഗൽ തുടങ്ങിയ രാജ്യങ്ങളുമായാണ് ഇന്ത്യ 80-ാം സ്ഥാനം പങ്കിടുന്നത്.
192 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിച്ചുകൊണ്ട് സിംഗപ്പൂർ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി മാറി. ജർമ്മനി, ഇറ്റലി, സ്പെയിൻ എന്നിവ രണ്ടാം സ്ഥാനത്താണ്, അവരുടെ പൗരന്മാർക്ക് 190 ആഗോള ലക്ഷ്യസ്ഥാനങ്ങൾ സന്ദർശിക്കാൻ കഴിയും.
കഴിഞ്ഞ വർഷം പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന ജപ്പാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2022-ൽ 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്ന പാസ്‌പോർട്ട് 189 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുറഞ്ഞു. ഓസ്ട്രിയ, ഫിൻലാൻഡ്, ഫ്രാൻസ്, ലക്സംബർഗ് എന്നിവയാണ് ജപ്പാനൊപ്പം മൂന്നാം സ്ഥാനത്തെത്തിയ മറ്റ് പാസ്‌പോർട്ടുകൾ. ആറ് വർഷത്തെ തകർച്ചയ്ക്ക് ശേഷം യുകെ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് നാലാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാനാണ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തുള്ളത്.

