പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ആരംഭിച്ചത്. കടുവക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. കൊട്ട മധു എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഇതില്‍ അവതരിപ്പിക്കുന്നത്.ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ ലുക്ക് പങ്കുവെച്ചിരിക്കുകയാണ് പൃഥ്വി. കോട്ട മധു ഗുണ്ടാ നേതാവ് ആകുന്നതിന് മുമ്പുള്ള ലുക്കാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ‘പഴയ മധു, കൊട്ട മധു എന്ന ഗുണ്ടാലീഡര്‍ ആകും മുമ്പ്’ എന്നാണ് ചിത്രത്തിന്റെ ക്യാപ്ക്ഷന്‍.
ജി ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയാണ് കാപ്പ എന്ന പേരില്‍ ചിത്രമാകുന്നത്. ജി ആര്‍ ഇന്ദുഗോപനാണ് തിരക്കഥയും സംഭാഷണവും. ചിത്രത്തില്‍ ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്.ഫെഫ്ക റൈറ്റേഴ്സ് യൂണിയന്‍ നിര്‍മാണ പങ്കാളിയാവുന്ന പ്രഥമ ചലച്ചിത്ര നിര്‍മാണ സംരംഭമാണ് കാപ്പ.