Kerala News

പിണറായി വിജയൻ ഭീരുവായ ഏകാധിപതി, കരിങ്കൊടി കാണിക്കുന്നത് എങ്ങനെ വധശ്രമമാകും

മുൻ എം.എൽ.എ കെ. ശബരിനാഥന്റെ അറസ്റ്റിൽ യൂത്ത് കാേൺ​ഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.10.30നാണ് മൊഴിയെടുക്കാന്‍ വിളിച്ചു വരുത്തിയ ആളെ 10.50ഓടെ അറസ്റ്റ് ചെയ്തു എന്ന് പറയുന്നു. 11 മണിക്കാണ് ബെഞ്ച് അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യം പരിഗണിച്ചത്. സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുമ്പ് എങ്ങനെയാണ് അറസ്റ്റു ചെയ്യുന്നതെന്നും ഷാഫി ചോദിച്ചു.

ഇത് മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ഭീരുത്വം. കേരളത്തിന്റെ മുഖ്യമന്ത്രി ഒരു ഭീരു. കരിങ്കൊടി കാണിക്കണം എന്ന് ഒരു സംഘടനയ്ക്ക് അകത്ത് പറയുന്നത് എങ്ങനെയാണ് ഒരാളെ അറസ്റ്റ് ചെയ്യാനുള്ള കാരണമാകുന്നത്? അതെങ്ങനെയാണ് വധശ്രമമാകുന്നത്? അതെങ്ങനെയാണ് ഭീകര പ്രവർത്തനം ആകുന്നത്? ഒരു കരിങ്കൊടി പ്രതിഷേധത്തെ പോലും നേരിടാൻ കെൽപ്പില്ലാത്ത കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭീരുത്വമാണ്. രാഷ്ട്രീയമായി നേരിടും.

കോടതിയെ പോലും തെറ്റിധരിപ്പിച്ചു. സാക്ഷിയായി വിളിച്ചു വരുത്തിയ ഒരാളെ എങ്ങനെയാണ് ഇത്രപെട്ടെന്ന് അറസ്റ്റ് ചെയ്യുന്നത്. പൊലീസിന്റെയും ​ഗവൺമെന്റിന്റെയും ഒരു ഔദാര്യവും ഞങ്ങൾക്ക് വേണ്ട.ഷാഫി പറമ്പിൽ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!