Kerala News

പ്രസംഗം വളച്ചൊടിക്കുകയായിരുന്നു, നിയമസഭയില്‍ ഖേദപ്രകടനം നടത്തി സജി ചെറിയാന്‍

ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ നിയമസഭയില്‍ വിശദീകരണവുമായി സജി ചെറിയാന്‍ എംഎല്‍എ. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി സ്ഥാനം രാജി വയ്ക്കാനിടയായ സാഹചര്യത്തില്‍ നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.

ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാന്‍ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കാനോ ഒരുതരത്തിലും ശ്രമിച്ചിട്ടില്ല. 43 വര്‍ഷക്കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ എല്ലാകാലവും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രവര്‍ത്തിച്ചത്. വാക്കുകള്‍ തെറ്റായി വളച്ചൊടിക്കപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ദുഖമുണ്ട്. അംബേദ്കറെ അപമാനിച്ചുവെന്ന പ്രചാരണവും നടന്നു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

വിവാദത്തിന് പിന്നാലെ ഉന്നതമായ രാഷ്ട്രീയ ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് രാജിവച്ചത്. പാര്‍ട്ടി നേതൃത്വം അനുമതി നല്‍കിയത് അനുസരിച്ചാണ് രാജി. പ്രസംഗം സംബന്ധിച്ച് ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ഒരിക്കല്‍കൂടി ഖേദം രേഖപ്പെടുത്തുന്നതായും പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രത്യേക പ്രസ്താവന അവസാനിപ്പിച്ചത്.

ചട്ടം 64 അനുസരിച്ചാണ് നിയമസഭയില്‍ അദ്ദേഹം പ്രത്യേക പരാമര്‍ശം നടത്തിയത്. ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ച വിഷയത്തില്‍ ആദ്യമായിട്ടാണ് സജി ചെറിയാന്‍ ഖേദപ്രകടനം നടത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!