ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സിനിമാ താരങ്ങളെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയിൽ.വിജയ് യേശുദാസ്, റിമി ടോമി, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്‍മാര്‍. ഇത്തരം ജനവിരുദ്ധ- രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്ന് മാന്യന്‍മാര്‍ പിന്‍മാറണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.സാമൂഹ്യവിരുദ്ധ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യങ്ങളാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളൊന്നുമല്ല.വിരാട് കൊഹ്‌ലി അഞ്ചു പൈസയില്ലാത്ത ഭിക്ഷക്കാരനല്ല. വിജയ് യേശുദാസിനെയും റിമി ടോമിയെയുമൊക്കെ സ്ഥിരം ഇത്തരം പരസ്യങ്ങളില്‍ കാണാം. ഇത്തരം നാണം കെട്ട പരസ്യങ്ങളില്‍ നിന്നും ജനദ്രോഹ, രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും മാന്യന്മാര്‍ പിന്മാറണം. താരസംഘടനയും ഇക്കാര്യം പരിഗണിക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു.
എന്നാൽ ഇത് നിയമം മൂലം നിരോധിക്കാനാവില്ലന്ന് സാംസ്‌കാരികമന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പരസ്യത്തില്‍ അഭിനയിക്കുന്നവരുടെ ഉള്ളില്‍ ഒരു സാംസ്‌കാരിക വിപ്ലവം ഉണ്ടായാലേ ഇത്തരം കാര്യത്തില്‍ ഒരു മാറ്റമുണ്ടാകുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘റിമി ടോമി, വിജയ് യേശുദാസ്, ലാല്‍ എന്നിവരാണ് ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാര്‍;ഇവരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എം എൽ എ
