ബിഹാറിലെ പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. സ്പൈസ് ജെറ്റിന്റെ പാറ്റ്ന-ദില്ലി വിമാനത്തിനാണ് പക്ഷി ഇടിച്ചതിനെ തുടർന്ന് തീ പിടിച്ചത്.വിമാനത്തിലെ 185 യാത്രക്കാരും സുരക്ഷിതരാണെന്ന് പാറ്റ്ന വിമാനത്താവള അധികൃതർ അറിയിച്ചു. പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനത്തിന് തീപിടിച്ച കാര്യം പ്രദേശവാസികളാണ് അധികൃതരെ അറിയിച്ചത്. പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് ഇക്കാര്യം സ്ഥിരീകരിച്ചു. വൻ ദുരന്തമാണ് ഒഴിവായതെന്നും അദ്ദേഹം വ്യക്തമാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനമാണ് ടേക്ക്ഓഫിന് പിന്നാലെ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഇടതുഭാഗത്താണ് തീ കണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.പക്ഷി ഇടിച്ചതാണ് എന്‍ജിന് തകരാര്‍ സംഭവിക്കാന്‍ കാരണമായതെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. എന്‍ജിനില്‍ പക്ഷി ഇടിച്ചെന്ന സംശയം തോന്നിയതോടെ മുന്‍കരുതലെന്ന നിലയില്‍ ക്യാപ്റ്റന്‍ എന്‍ജിന്‍ ഷട്ട്ഡൗണ്‍ ചെയ്‌തെന്നും പട്‌നയില്‍ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ദില്ലിയിൽ എത്തിക്കുമെന്നും പാറ്റ്ന വിമാനത്താവള അധികൃതർ അറിയിച്ചു.
#WATCH Patna-Delhi SpiceJet flight safely lands at Patna airport after catching fire mid-air, all 185 passengers safe#Bihar pic.twitter.com/vpnoXXxv3m
— ANI (@ANI) June 19, 2022