
പി.ടി.എ റഹീം എം.എൽ.എയുടെ ജൂൺ 30 വരെയുള്ള പരിപാടികൾ റദ്ദ് ചെയ്തതായി എം.എൽ.എയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
കാലവർഷം ആരംഭിച്ച സാഹചര്യത്തിൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അപകട സാധ്യതയുള്ള വൃക്ഷങ്ങളും ശിഖിരങ്ങളും ഉടമകൾ സ്വന്തം ഉത്തരവാധിത്തത്തിൽ മുറിച്ചു മാറ്റണമെന്ന് സെക്രട്ടറി അറിയിക്കുന്നു. ഇത്തരം വെട്ടി മാറ്റാത്ത വൃക്ഷങ്ങൾ, ശിഖിരങ്ങൾ , ഫലങ്ങൾ എന്നിവ വീണ് ജനങ്ങളുടെ സ്വത്തിനും ജീവനും നാശമുണ്ടാകുന്ന പക്ഷം, ദുരന്ത നിവാരണ നിയമപ്രകാരം ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതാണ്
ഗസ്റ്റ് ലക്ചറര്‍ കൂടിക്കാഴ്ച 23 മുതൽ
തലശ്ശേരി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചറർ കൂടിക്കാഴ്ച്ചക്ക് രജിസ്റ്റർ ചെയ്തവർക്ക് ജൂൺ 23 മുതൽ കൂടിക്കാഴ്ച നടത്തും. ജൂണ്‍ ഏഴിനകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അതത് വിഷയങ്ങള്‍ക്ക് അനുവദിച്ച തീയതിയും സമയക്രമവും പാലിച്ച് നേരിട്ട് കോളേജില്‍ ഹാജരാകണം. തീയതി, സമയം എന്ന ക്രമത്തില്‍ : കോമേഴ്‌സ് – ജൂണ്‍ 23 ന് രാവിലെ 10 മണി, പൊളിറ്റിക്കല്‍ സയന്‍സ് രാവിലെ 11.30 ന്, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 29 ന് രാവിലെ 10 മണിക്ക്, മാത്തമാറ്റിക്‌സ് 11.30 ന്. സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നിര്‍ബന്ധമായും കൊണ്ടുവരണം. ഫോണ്‍ : 0490 2966800, 9846175368, 9961261812.
റേഷന്‍കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ
30 വരെ അവസരം
അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡ് (മഞ്ഞ,ചുവപ്പ്) കൈവശം വെച്ചിട്ടുള്ള കാര്‍ഡുടമകള്‍ക്ക് റേഷന്‍കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റാൻ ജൂണ്‍ 30 വരെ അവസരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. അര്‍ഹതയുള്ള നിരവധി കുടുംബങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാതെ പുറത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് നടപടി. അനര്‍ഹമായി കാര്‍ഡ് കൈവശം വെച്ചവര്‍ക്ക് 2021 ലെ കേരള റേഷനിംഗ് ഉത്തരവ് പ്രകാരമുള്ള ശിക്ഷകളില്‍ നിന്നും പിഴയില്‍ നിന്നും താത്ക്കാലികമായി ഇളവുനല്‍കി കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് സര്‍ക്കാര്‍ അവസരം നല്‍കിയിരിക്കുകയാണ്.
കേന്ദ്ര – സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല, സഹകരണമേഖല എന്നിവിടങ്ങളിലെ സ്ഥിരം ജീവനക്കാര്‍, ആദായ നികുതി നല്‍കുന്നവര്‍, സര്‍വ്വീസ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ റേഷന്‍കാര്‍ഡില്‍ പേരുള്ള എല്ലാവര്‍ക്കുംകൂടി പ്രതിമാസം 25000 രൂപ വരുമാനമുള്ള കുടുംബങ്ങള്‍, എല്ലാ അംഗങ്ങള്‍ക്കുംകൂടി ഒരു ഏക്കറിലധികം ഭൂമിയുള്ളവര്‍, ആയിരം ചതുരശ്ര അടിക്കു മുകളില്‍ വിസ്തീര്‍ണ്ണമുള്ള വീട് ഉള്ളവര്‍, നാലു ചക്ര വാഹനമുള്ളവര്‍ (ഏക ഉപജീവന മാര്‍ഗ്ഗത്തിനല്ലാത്ത വാഹനം) എന്നിവര്‍ ജൂണ്‍ 30 നകം കൈവശമുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡ് പൊതുവിഭാഗത്തിലേയ്ക്ക് മാറ്റണം. അപേക്ഷകള്‍ റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസിലൊ, റേഷന്‍കടകളിലോ നല്‍കാം. താലൂക്ക് സപ്ലൈ ഓഫീസുകളുടെ ഇ-മെയില്‍ വിലാസത്തിലും അപേക്ഷ സമര്‍പ്പിക്കാം. .

