കൊറോണ പ്രതിസന്ധിക്കു ശേഷം ആരംഭിച്ച ലാലിഗയിൽ മൂന്നാം മത്സരത്തിനായി ബാഴ്സ ഇന്നിറങ്ങും. സെവിയ്യയ്ക്കെതിരാണ് ഇന്നത്തെ മത്സരം. പരിക്ക് കാരണം ഡിയോങ്ങും സെർജി റൊബേർട്ടോയും ഇന്ന് കളിക്കിറങ്ങില്ല. അതേസമയം ജോർദി ആൽബ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്.
ഇന്നത്തെ മത്സരം ബാഴ്സയ്ക്ക് കടുപ്പമേറാനാണ് സാധ്യത. ഒപ്പം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മെസ്സി 700 ഗോളുകൾ തികയ്ക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന നിമിഷം. മികച്ച ഫോമിലുള്ള താരം ഒരു ഗോൾ കൂടി നേടിയാൽ ഈ നേട്ടം കൈവരിക്കും. ഇന്ന് രാത്രി 1.30നാണ് മത്സരം .

