News

ഇന്ത്യ-ചൈന സംഘര്‍ഷം; പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്

ഇന്ത്യ-ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് ് വൈകീട്ട് 5 മണിക്ക് ചേരും. രാജ്യത്തെ 15 രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എം.കെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി.രാജ, തുടങ്ങിയവര്‍ സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുക്കും. ഗല്‍വാന്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഇവരെ അറിയിക്കും.

അതിര്‍ത്തിയിലെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സാധ്യതകളും യോഗത്തില്‍ ചര്‍ച്ചയാകും. വ്യാഴാഴ്ച നടന്ന മേജര്‍ ജനറല്‍ തല ചര്‍ച്ചയിലും കാര്യമായ ധാരണയിലെത്താനായിട്ടില്ല. സൈനികതലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതേസമയം ആം ആദ്മി പാര്‍ട്ടി, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികള്‍ക്ക് സര്‍വ്വകക്ഷി യോഗത്തില്‍ ക്ഷണം ലഭിച്ചിട്ടില്ലാത്തതില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!