Local

അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

കോഴിക്കോട് അറപ്പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. അറപ്പുഴ തട്ടാരക്കല്‍ പുനത്തില്‍ മീത്തല്‍ ഷാജിയുടെ മകന്‍ ഹരിനന്ദി (13)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. നേരത്തെ ഒളവണ്ണ സ്വദേശിയായ ചെങ്ങരോത് സച്ചിദാനന്ദന്റെ മകന്‍ശബരിനാഥിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു,

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരേയും കാണാതായത്. ഷാജിയുടെ സഹോദരിയുടെ മകനാണ് ശബരീനാഥ്. കഴിഞ്ഞ ദിവസമാണ് അറപ്പുഴയിലെ വീട്ടിലെത്തിയത്. അടുത്ത വീട്ടിലേക്ക് പണം നല്‍കാന്‍ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തെരച്ചില്‍ തുടങ്ങിയത്. ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!