ചൂലൂര്‍: കാശ്മീരിന്റെ ചിത്രമില്ലാത്ത ഭൂപടം സ്‌കൂള്‍ ഡയറിയില്‍ അച്ചടിച്ചത് വിവാദമാവുന്നു. ചൂലൂരിലെ സാക്രഡ് ഹാര്‍ട്ട് നാഷണല്‍ സ്‌കൂളില്‍ ജൂണ്‍ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കൂള്‍ ഡയറിയിലാണ് വിവാദത്തിനാസ്പദമായ ഭൂപടം ഉള്ളത്. ഡയറിയിലെ ഭൂപടം സഹിതം ഒരു സ്വകാര്യ ചാനലില്‍ വാര്‍ത്തയായി വന്നതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍,എസ്‌ഐ ജോര്‍ജ്ജ് ഉള്‍പ്പെടെ സ്‌കൂളില്‍ എത്തി പരിശോദന നടത്തി.
ഡയറിയില്‍ രേഖപ്പെടുത്തിയ ഭൂപടം സ്‌കൂളിന്റെ അറിവോടെ അല്ല എന്നും പ്രിന്റ് ചെയ്ത പ്രസ്സില്‍ നിന്നും സംഭവിച്ച അപാകത ആണെന്നുമാണ് സ്‌കൂളിന്റെ വാദം. ലോക ഭൂപടം നല്‍കിയപ്പോള്‍ ഗൂഗിളില്‍ നിന്നും പ്രിസിലെ ജീവനക്കാര്‍ ഭൂപടം എടുത്തു നല്‍കുകയായിരുന്നു. വേള്‍ഡ് മാപ്പില്‍ അതിര്‍ത്തി രേഖപ്പെടുത്തുക ഇല്ല എന്നും പൊളിറ്റിക്കല്‍ മാപ്പിലാണ് അതിര്‍ത്തി രേഖപ്പെടുത്തുക എന്നും സ്‌കൂള്‍ അതികൃതര്‍ പറഞ്ഞു. എന്നാല്‍ സ്‌കൂളിന്റെ ഓഫീസില്‍ തൂക്കിയ ഭൂപടത്തിലും കാശ്മീര്‍ ഇല്ലാത്തത് വിവാദത്തിന് ആക്കം കൂട്ടും. അതിനാല്‍ തന്നെ പോലീസ് വിഷയത്തില്‍ നടപടി സ്വീകരിച്ചേക്കും.
619 കുട്ടികള്‍ പടിക്കുന്ന സ്‌കൂളില്‍ അറുന്നൂറിലതികം കുട്ടികള്‍ക്കാണ് ഡയറി നല്‍കിയത്. സംഭവം വിവാദമായതോടെ ഡയറി തിരിച്ചു വാങ്ങാന്‍ സ്‌കൂള്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും സ്‌കൂള്‍ അതികൃതര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം സ്‌കൂള്‍ ഡയറി പിന്‍വലിക്കുകയും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നവരെ ശക്തമായ സമര പരിപാടികളും അതിന്റെ ഭാഗമായി സൂചന ധര്‍ണ്ണ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് കര്‍ഷക മോര്‍ച്ച ജില്ല എക്‌സിക്യൂട്ടീവ് മെമ്പര്‍ ജില്ല ഭരതന്‍ കരിക്കിനേരി പറഞ്ഞു.
ചൂലൂര്‍: കാശ്മീരിന്റെ ചിത്രമില്ലാത്ത ഭൂപടം സ്‌കൂള്‍ ഡയറിയില്‍ അച്ചടിച്ചത് വിവാദമാവുന്നു. ചൂലൂരിലെ സാക്രഡ് ഹാര്‍ട്ട് നാഷണല്‍ സ്‌കൂളില്‍ ജൂണ്‍ മാസത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ സ്‌കൂള്‍ ഡയറിയിലാണ് വിവാദത്തിനാസ്പദമായ ഭൂപടം ഉള്ളത്. ഡയറിയിലെ ഭൂപടം സഹിതം ഒരു സ്വകാര്യ ചാനലില്‍ വാര്‍ത്തയായി വന്നതോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് കുന്ദമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് കുമാര്‍,എസ്‌ഐ ജോര്‍ജ്ജ് ഉള്‍പ്പെടെ സ്‌കൂളില്‍ എത്തി പരിശോദന നടത്തി.
ഡയറിയില്‍ രേഖപ്പെടുത്തിയ ഭൂപടം സ്‌കൂളിന്റെ അറിവോടെ അല്ല എന്നും പ്രിന്റെ ചെയ്ത പ്രസ്സില്‍ നിന്നും സംഭവിച്ച അപാകത ആണെന്നുമാണ് സ്‌കൂളിന്റെ വാദം. ലോക ഭൂപടം നല്‍കിയപ്പോള്‍ ഗൂഗിളില്‍ നിന്നും പ്രിസിലെ ജീവനക്കാര്‍ ഭൂപടം എടുത്തു നല്‍കുകയായിരുന്നു. വേള്‍ഡ് മാപ്പില്‍ അതിര്‍ത്തി രേഖപ്പെടുത്തുക ഇല്ല എന്നും പൊളിറ്റിക്കല്‍ മാപ്പിലാണ് അതിര്‍ത്തി രേഖപ്പെടുത്തുക എന്നും സ്‌കൂള്‍ അതികൃതര്‍ പറഞ്ഞു. എന്നാല്‍ സ്‌കൂളിന്റെ ഓഫീസില്‍ തൂക്കിയ ഭൂപടത്തിലും കാശ്മീര്‍ ഇല്ലാത്തത് വിവാദത്തിന് ആക്കം കൂട്ടും. അകിനാല്‍ തന്നെ പോലീസ് വിഷയത്തില്‍ നടപടി സ്വീകരിച്ചേക്കും.