പാകിസ്താന് വേണ്ടി ചാരപ്രവൃത്തി നടത്തിയയാള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍.മൊറാദാബാദില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഷഹ്‌സാദ് എന്നയാളെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ സ്‌പെഷ്യല്‍ പൊലീസ് ടാക്‌സ് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.
പാകിസ്താനില്‍ ഇടയ്ക്കിടയ്ക്ക് സന്ദര്‍ശനം നടത്തി ഐഎസ്ഐയ്ക്ക് ഇയാള്‍ നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തിനല്‍കി എന്നാണ് കണ്ടെത്തല്‍. അതിര്‍ത്തികടന്നുള്ള മയക്ക് മരുന്ന് കടത്തലിലും ഇയാള്‍ പങ്കാളിയായിട്ടുണ്ടെന്നും കണ്ടെത്തി.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി തവണ ഇയാള്‍ പാകിസ്താനിലേക്ക് യാത്രകള്‍ നടത്തിയെന്നും തുണിത്തരങ്ങളും മറ്റും കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ മറവിലായിരുന്നു ഇയാള്‍ ചാരപ്രവൃത്തി നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഐഎസ്ഐ ഏജന്റുമാര്‍ക്ക് പണവും ഇന്ത്യന്‍ സിം കാര്‍ഡുകളും ഇയാള്‍ നല്‍കിയിട്ടുണ്ട്. തന്റെ പ്രദേശത്തെ നിരവധി പേരെ പാകിസ്താന് വേണ്ടി ചാരപ്രവൃത്തി ചെയ്യാന്‍ ഇയാള്‍ നിര്‍ബന്ധിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

