മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോള്‍. കടുവയെ പിടിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് ആളുകള്‍ പ്രദേശത്ത് കഴിയുന്നത്. നിലവില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട ഭാഗം ജനവാസ മേഖലയാണ്. ടാപ്പിംഗ് തൊഴിലാളികളുടെ ജോലി ഉള്‍പ്പടെ മുടങ്ങി. എത്രയും വേഗം തന്നെ കടുവയെ പിടിച്ച് മയക്കുവെടിവെക്കാതെ കൊല്ലണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോള്‍ പറഞ്ഞു.
കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

