കുന്ദമംഗലം : കുന്ദമംഗലം എംഎൽഎ റോഡ് പോലീസ് സ്റ്റേഷന് മുൻവശം വാഹനാപകടത്തിൽ ഇരട്ട സഹോദരന്മാർക്ക് പരിക്ക്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. കുന്ദമംഗലം ഭാഗത്ത് നിന്ന് പെരിങ്ങളം ഭാഗത്തേക്ക് പോകുന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സംഭവത്തിൽ സ്കൂട്ടർ യാത്രക്കാരായ മലാക്കുഴിയിൽ അബ്ദുൽ ബാസിത് (26) അബ്ദുൽ സാബിത് (26) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇവരെ നാട്ടുകാരും പോലീസും ചേർന്ന് പ്രാഥമിക ചികിത്സക്കായി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീസ് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചു.
കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ കാർ അടുത്തുള്ള വീടിന്റെ മതിലിൽ ചെന്ന് ഇടിച്ച നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. വാഹനാപകടത്തെ തുടർന്ന് കുന്ദമംഗലം എംഎൽഎ റോഡിൽ ഗതാഗത തടസം അനുഭവപ്പെട്ടു.