മേയ് ആറിനായിരുന്നു നടി അപൂര്‍വ്വ ബോസും സുഹൃത്ത് ധിമന്‍ തലപത്രയും നിയമപരമായി വിവാഹിതയായത്. ഇപ്പോഴിതാ, അമ്മയുടെ ആഗ്രഹപ്രകാരം ഗുരുവായൂർ നടയിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് അപൂർവ്വയും ധിമനും.

അപൂർവ്വ തന്നെയാണ് വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അപൂർവ്വ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പത്മശ്രീ ഡോക്ടര്‍ സരോജ് കുമാര്‍, പൈസ പൈസ, പകിട, ഹേയ് ജൂഡ് തുടങ്ങിയ ചിത്രങ്ങളിലും അപൂർവ വേഷമിട്ടിരുന്നു.ഏറെ നാളായി അപൂർവ്വയുടെ അടുത്ത സുഹൃത്താണ് ധിമൻ. മുൻപും ധിമനൊപ്പമുള്ള ചിത്രങ്ങൾ അപൂർവ്വ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.