കർണാടകത്തിൽ കോൺഗ്രസ് സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകും. ഇരുവരും ഗവർണർ താവര്‍ചന്ദ് ഗഹ്ലോത്തിനെ കണ്ട് സർക്കാർ രൂപീകരണത്തിനുള്ള അവകാശവാദം ഉന്നയിച്ചു.
വ്യാഴാഴ്ച വൈകീട്ടു ബെംഗളൂരുവിൽ നടന്ന നിയമസഭാകക്ഷിയോഗത്തിൽ സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിനുള്ള വേദി കൂടിയായേക്കും.
അതേസമയം കര്‍ണാടക മന്ത്രിസഭയുെട സത്യപ്രതിജ്ഞ ചടങ്ങില്‍ പിണറായി വിജയന് ക്ഷണമില്ല. അരവിന്ദ് കേജ്രിവാളിനും ക്ഷണമില്ല. പ്രതിപക്ഷപാര്‍ട്ടികളുടെ അധ്യക്ഷന്മാരെയാണ് ക്ഷണിച്ചതെന്ന് കോണ്‍ഗ്രസ്. ക്ഷണിക്കപ്പെട്ട മുഖ്യമന്ത്രിമാര്‍ അതാത് പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരെന്നും വിശദീകരണം.

