Kerala News

ഗ്രാമീണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസര്‍ ജീവനൊടുക്കി

കോഴിക്കോട് കൊടിയത്തൂര്‍ ബാങ്കിലെ അപ്രൈസറായ മുക്കം പന്നിക്കോടു പരവരയില്‍ മോഹന്‍ദാസിനെ (57) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഗ്രാമീണ ബാങ്കിലെ സ്വര്‍ണ പണയ തട്ടിപ്പില്‍ അന്വേഷണം നടക്കുന്നതിനിടെ അപ്രൈസറിന്റെ ആത്മഹത്യ.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ കോഴിക്കോട്ടുവെച്ച് മോഹനന്‍ തീവണ്ടിക്ക് മുന്നിലേക്ക് ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പരിക്കേറ്റനിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍നിന്ന് 24.26 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നേരത്തെ പോലീസ് കേസെടുത്തിരുന്നു. മുക്കുപണ്ടം പണയം വച്ച് മൊത്തം 31 ലക്ഷത്തോളം രൂപ തട്ടിയ കേസുകളില്‍ കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്ത് ഉള്‍പ്പെടെ പ്രതികളാണ്. ഗ്രാമീണ്‍ ബാങ്ക് കൊടിയത്തൂര്‍ ശാഖയില്‍ നിന്ന് 24.2 ലക്ഷം രൂപയും കാര്‍ഷികഗ്രാമവികസന ബാങ്കിന്റെ അഗസ്ത്യന്‍മൂഴി ശാഖയില്‍ നിന്ന് 7.2 ലക്ഷം രൂപയും തട്ടിയിട്ടുണ്ട്. ദലിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു കയ്യൂണമ്മല്‍, മാട്ടുമുറി സന്തോഷ് കുമാര്‍ എന്നിവരെ പിടികൂടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!