നമ്മുടെ കൊച്ചു കേരളം ലഹരിയുടെ പറുദിസയാക്കുന്ന കേരള സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും ട്രേഡ് യൂണിയന്‍ നേതാവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ അഹമ്മദ് കുട്ടി ഉണ്ണികുളം ആവശ്യപ്പെട്ടു. കോഴിക്കോട് സൗത്ത് ജില്ല ലഹരി നിര്‍മാര്‍ജ്ജന സമിതി (എല്‍.എന്‍.എസ്സ്) കുന്ദമംഗലത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഗവണ്‍മെന്ററിനോട് മദ്യനയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കുള്ള ഇ-മെയില്‍ സന്ദേശം അയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലം അംഗന്‍വാടി ടീച്ചര്‍ എന്നനിലക്കുള സേവനത്തില്‍ നിന്നും വിരമിച്ച വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി മുത്തുലക്ഷ്മി ടീച്ചര്‍ക്കുള്ള ഉപഹാരവും ഉണ്ണികുളം സമര്‍പ്പിച്ചു.
പ്രസിഡന്റ് അഷ്‌റഫ് കോരങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എ. എം .എസ് അലവി, ട്രഷറര്‍ മജീദ് അമ്പലക്കണ്ടി, ആക്ടിംഗ് ജ: സെക്രട്ടറി സുബൈര്‍ നെല്ലോളി, കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഒ. സലീം, എംപ്ലോയിസ് വിങ് സംസ്ഥാന വൈസ് പ്രസിഡന്റ് എ. കെ. അബ്ബാസ് ,ജില്ലാ ഭാരവാഹികളായ ടി .എം .സി. അബൂബക്കര്‍ ,കെ കെ കോയ , പി പി അബ്ദുല്‍ ഹമീദ് ,കമറുദ്ദീന്‍ എരിഞ്ഞോളി, അബ്ദുല്‍ ഖാദര്‍ .കെ,ജിജിത്ത് പൈങ്ങോട്ടുപുറം ,അബ്ദുറസാഖ് പനച്ചി ങ്ങല്‍ ,ടി. കെ അബ്ദുള്ള കോയ ,ജി.കെ ഉബൈദ് ,വനിതാ വിംഗ് ജില്ലാ നേതാക്കളായ സീനത്ത് കുന്ദമംഗലം, അസ്മ ചെറുവണ്ണൂര്‍, റുബീന കെ സി , ഫൗസിയ പാലങ്ങാട്, സഫിയ കുന്ദമംഗലം, പത്മിനി രാമന്‍ , മുനീറത്ത്ടീച്ചര്‍ , സൗദ കുന്ദമംഗലം സഫീന നരിക്കുനി, ജുമൈല കുന്നുമ്മല്‍ ,റംല പെരുമണ്ണ , ആത്തിക്ക നല്ലളം, എന്നിവര്‍ സംസാരിച്ചു.