Kerala

തുറമുഖ വകുപ്പിലെ വികസനങ്ങൾ ത്വരിത പെടുത്തുമെന്ന് നിയുക്ത വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർകോവിൽ

കോഴിക്കോട് : തുറമുഖ വകുപ്പിലെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുമെന്ന് നിയുക്ത തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹ്മദ് ദേവര്‍കോവില്‍. കപ്പല്‍ ഗതാഗതത്തിന്റെ സമഗ്രവികസനത്തിനായി മാരിടൈം ബോര്‍ഡ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സമഗ്രമായി പരിഗണിക്കും. ബേപ്പൂര്‍ അടക്കമുള്ള തുറമുഖങ്ങളില്‍ കപ്പലുകള്‍ അടുക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് ചെയ്യേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും. കൂടാതെ, അഴീക്കലില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാ സൗകര്യം മുടങ്ങിയ അവസ്ഥയിലാണ്. ഇത് പുനഃസ്ഥാപിക്കാന്‍ നടപടിയെടുക്കും. ബേപ്പൂര്‍- ലക്ഷദ്വീപ് യാത്രാ സൗകര്യവും വിലുലപ്പെടുത്തും. വിഴിഞ്ഞം അന്താരാഷ്ട്ര ടെര്‍മിനലിനെ സംസ്ഥാനത്തെ മറ്റ് മൈനര്‍ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ വിലയിരുത്തുമെന്നും അഹ്മദ് ദേവര്‍ കോവില്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!