National Trending

മുംബൈ ഭീകരാക്രമണ കേസ്; ഡേവിഡ് ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ ഐ എ

മുംബൈ ഭീകരാക്രമണ കേസ് മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യംചെയ്യാന്‍ ഒരുങ്ങി എന്‍ ഐ എ. ചോദ്യം ചെയ്യലില്‍ തഹാവൂര്‍ റാണയില്‍ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.

ഹെഡ്‌ലിയെ ചോദ്യം ചെയ്യുന്നതിനായി അമേരിക്കയുടെ സഹകരണം ഇന്ത്യ തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഹെഡ്‌ലി ഇപ്പോള്‍ അമേരിക്കയില്‍ തടവിലാണുള്ളത്. മറ്റുരാജ്യങ്ങളിലേക്ക് തന്നെ അയയ്ക്കരുതെന്ന കാര്യത്തില്‍ നിബന്ധന മുന്നോട്ടുവെച്ച ശേഷമാണ് അമേരിക്കയിലെ വിചാരണനടപടികളുമായി ഹെഡ്‌ലി സഹകരിച്ചത്. ഇക്കാര്യത്തില്‍ ആവശ്യാനുസരണം ഉചിതമായ തീരുമാനമെടുക്കുമെന്നും എന്‍ ഐ എ വ്യക്തമാക്കി. ഹെഡ്‌ലിയുടെയും റാണയുടെയും ഇന്ത്യന്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എന്‍ ഐ എക്ക് ലഭിച്ചിട്ടുണ്ട്.

മുംബൈ ഭീകരാക്രമണത്തിന് മുമ്പായി തഹവൂര്‍ റാണ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ ഉപദേശമനുസരിച്ച് ദുബൈയിലെത്തി ഒരു വ്യക്തിയെ കണ്ടതായി യുഎസ് ഇന്ത്യയ്ക്ക് വിവരം നല്‍കിയിരുന്നു.റാണ കൂടിക്കാഴ്ച നടത്തിയത് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ ഏജന്റുമായാണ് എന്നാണ് എന്‍ ഐ ഐയ്ക്ക് ലഭിച്ച വിവരം.എന്നാല്‍ ഈ കൂടിക്കാഴ്ചയെ കുറിച്ചോ, മുംബൈയില്‍ ഹെഡ്‌ലിയെ സഹായിക്കാനായി റാണ നിയോഗിച്ച, എംപ്ലോയിബി എന്ന ജീവനക്കാരനെ കുറിച്ചോ ഉള്ള ചോദ്യങ്ങള്‍ക്ക് റാണ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!