GLOBAL International Trending

കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

ഹാമില്‍ട്ടണ്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാറിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്ന് വെടിയേറ്റത്.

രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അബദ്ധത്തില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡ് ജങ്ഷന് സമീപം വൈകുന്നേരം 7.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

സംഭവത്തില്‍ ഹാമില്‍ട്ടണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്റാറിയോയിലെ ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഹര്‍സിമ്രത് രന്ധാവയുടെ ദാരുണമായ മരണത്തില്‍ അനുശോചനം അറിയിക്കുന്നതായി ടൊറന്റോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!