Trending

ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തും, വമ്പിച്ച വിജയവും നേടും; കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ സാഹചര്യത്തിൽ നിന്ന് വലിയ മാറ്റമാണ് ഇപ്പോഴെന്നും ഇന്ത്യ മുന്നണി വലിയ മുന്നേറ്റം നടത്തുമെന്നും വമ്പിച്ച വിജയം നേടുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകും. അതിനാലാണ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്ത് വൻ ഭൂരിപക്ഷത്തിലേക്ക് ഇന്ത്യ മുന്നണിയെ വളർത്തുന്നത്. മുന്നണി ശക്തിപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയിൽ ഒരു തരംഗവും ഇല്ല. എന്‍ഡിഎ 400 സീറ്റ് നേടും എന്നത് കള്ള പ്രചാരണം. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. കേരളത്തിൽ യുഡിഎഫ് 20 സീറ്റിലും വിജയിക്കും. 20 സീറ്റും നേടുന്ന രാഷ്ട്രീയ കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. മന്ത്രിമാരൊന്നും പ്രചാരണ രംഗത്തില്ല. മുഖ്യമന്ത്രി മാത്രമാണ് രംഗത്ത്. ഭരണ വിരുദ്ധ വികാരം ശക്തം. അതിനാലാണ് മന്ത്രിമാരെ പ്രചാരണ രംഗത്ത് നിന്ന് പിൻവലിച്ചത്.ഭരണകൂടത്തിനെതിരായ വികാരം പാർട്ടി അണികൾക്ക് ഉണ്ട്. മുഖ്യമന്ത്രി പ്രസംഗിക്കുന്നത് മോദിയെ പോലെ. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലെ വാർത്താ കുറിപ്പ് തയ്യാറാക്കിയത് ബിജെപി ഓഫീസിൽ നിന്നാണെന്ന് തോന്നും. മുഖ്യമന്ത്രിയുടെ പ്രസംഗത്തിലും വാർത്താസമ്മേളനത്തിലും രാഹുൽ ഗാന്ധിക്ക് എതിരായ പരാമർശങ്ങളും വിമർശനങ്ങളും മാത്രം.ബിജെപി അനുകൂല നിലപാടാണ് മുഖ്യമന്ത്രിയും സി പി എമ്മും വെച്ച് പുലർത്തുന്നത്. സി പി എമ്മും ബിജെപിയും തമ്മിൽ അന്തർധാര . ലാവ്ലിൻ കേസ്, സ്വർണ്ണ കടത്ത് കേസ് എല്ലാം ഇല്ലാതായത് ഈ അന്തർധാര കാരണം. മാസപ്പടി കേസും ആവിയാവും. ബിജെപിയുടെ കുഴൽപ്പണ കേസും ഒന്നും ഇല്ലാതാക്കി സർക്കാർ. മോദിയേയും അമിത് ഷാ യേയും സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെയും കോൺഗ്രസിനേയും മുഖ്യമന്ത്രി വിമർശിക്കുന്നത്.സൈബർ അധിക്രമങ്ങൾ യുഡിഎഫ് അംഗീകരിക്കില്ല. വടകരയിൽ പരാജയം ഉറപ്പായി എന്ന് കണ്ടാണ് വ്യക്തിഗത ആക്ഷേപം എന്ന ആരോപണം എല്‍ഡിഎഫ് ഉയർത്തുന്നത്. ഷൈലജ ടീച്ചർക്കെതിരായി അഴിമതി ആരോപങ്ങൾ ഉണ്ട്. അതിൽ കേസുണ്ട്. ഇത് പ്രചാരണ ആയുധമാക്കുന്നതിൽ തെറ്റില്ല. എന്നാൽ, വ്യക്തി അധിക്ഷേപം പാടില്ല. സൈബർ ഇടങ്ങളിൽ മറുപടി നൽകുന്നത് ആർക്കും തടയാനാവില്ല. രാഷ്ടീയമായി ഒരു വിഭാഗത്തിന് നേരെ കേസ് എടുക്കുന്നത് ശരിയല്ല. തനിക്കെതിരെയും കെ.കെ. രമക്ക് എതിരെയും ഉമ തോമസിനെതിരെയും സൈബർ അതിക്രമം ഉണ്ടായിട്ടുണ്ട്.മുഖ്യമന്ത്രി മോദി എന്ന പേര് പോലും ഉച്ചരിച്ച് എതിർക്കുന്നില്ല. പക്ഷെ കോൺഗ്രസിനേയും രാഹുൽ ഗാന്ധിയെയും എതിർക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!